17th Kalaswadana Kalari - Kathakali: Narakaasura Vadham

When

November 23, 2023    
5:00 pm - 9:00 pm

Where

Event Type

നരകാസുരവധം കഥയുടെ രംഗ സൂചന –

വരാഹാവതാര കാലത്ത് മഹാവിഷ്ണുവിന് ഭൂമിദേവിയിൽ ജനിച്ച പുത്രനാണ് നരകാസുരൻ…. ജനിച്ച ഉടൻതന്നെ അതിശക്തനായി തീർന്ന നരകാസുരനെ ഞങ്ങൾ ഒരുമിച്ച് വന്നാൽ മാത്രമേ നിന്നെ വധിക്കാൻ കഴിയുകയുള്ളൂ എന്ന് മഹാവിഷ്ണുവും ഭൂമിദേവിയും അനുഗ്രഹിക്കുന്നു… അത്യധികം ബലവാനായ കരകാസുരൻ ഒരു ദിവസം ദാസിയായ നക്രതുൺടിയെ ദേവ സ്ത്രീകളെ പിടിച്ചുകൊണ്ടുവരുന്നതിനായി സ്വർഗ്ഗത്തിലേക്ക് അയയ്ക്കുന്നു…ദേവസ്ത്രീകളെ പിടിച്ച് തിരിച്ചു പോരാൻ ഒരുങ്ങുന്ന നക്രതുൺടി സുന്ദരനും ഇന്ദ്രപുത്രനായ ജയന്തനെ കാണുന്നു. ജയന്തനോട് പ്രേമഭ്യർത്ഥന നടത്തിയിട്ടും വഴങ്ങാതിരുന്ന ജയന്തനെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ഒരുങ്ങുമ്പോൾ അവളുടെ മൂക്കും മുലകളും ചെവികളും ജയന്തൻ ഛേദിച്ചു വിടുന്നു… ഇത്രയുമാണ് രംഗസൂചന…

അരങ്ങിൽ നടക്കുന്നത്…

ഈ സമയം പത്നിസമേതനായി തന്റെ ഉദ്യാനത്തിൽ പ്രവേശിക്കുന്ന നരകാസുരൻ ഉദ്യാനത്തിലെ കാഴ്ചകൾ ഭാര്യക്ക് കാണിച്ചുകൊടുക്കുന്നു…. (കഥകളിയിലെ ഏറ്റവും പ്രധാനമായ കേകി ആട്ടം ഇവിടെയാണ് ).
ഭർത്താവിന്റെ ഇങ്കിതത്തിന് വഴങ്ങി നരകാസുരനും പത്നിയും പരസ്പരം ആലിംഗനബദ്ധരായിരിക്കുന്ന സമയം ഒരു ശബ്ദം കേൾക്കുകയും ആദ്യം നിസ്സാരമായി കാണുന്നു എങ്കിലും അധിഘോരമായ ശബ്ദം കേട്ട് നരകാസുരൻ കാര്യം അന്വേഷിക്കാനായി പുറപ്പെടുന്നു…

(ഇവിടെ പ്രസിദ്ധമായ ശബ്ദ വർണ്ണനയും പടപ്പുറപ്പാടും…. ആട്ടം…..

അതി ഭയങ്കരമായ ശബ്ദം കേൾക്കുന്നതെന്ത്… പർവ്വതങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദമാണോ…. അല്ല…. പണ്ട് ഇന്ദ്രൻ തന്റെ വജ്രായുധം കൊണ്ട് പർവ്വതങ്ങളുടെ ചിറകുകൾ അരിഞ്ഞ് അവിടവിടെ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് പർവ്വതങ്ങളുടെ ശബ്ദം അല്ല (പണ്ട് പർവ്വതങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു)

പിന്നെ എന്താണ്….

സമുദ്രത്തിൽ വെള്ളം നിറഞ്ഞ് കരകവിഞ്ഞ് തിരമാല കൂട്ടങ്ങളോട് കൂടിയ ശബ്ദമാണോ…. അല്ല…. പണ്ട് ഔർവൻ എന്ന മഹർഷി സമുദ്രത്തിൽ വർദ്ധിച്ചുവരുന്ന വെള്ളം ഭക്ഷണമാക്കി നിശ്ചയിച്ച് തന്റെ പുത്രനായയുള്ള ബടവാനലനെ സമുദ്ര മധ്യത്തിൽ താമസിപ്പിച്ചിട്ടുണ്ട്… അതുകൊണ്ട് സമുദ്ര ശബ്ദം അല്ല… ( പിന്നെ ദൂരെ നിന്നും മൂക്കും മുലകളും ചെവികളും ഛേദിക്കപ്പെട്ട് രക്തം ഒഴുകുന്ന നക്രതുൺടിയെ കാണുന്നു ) ദൂരെ നിന്നും ഒരു ശോഭ കാണുന്നതെന്ത്… ഒരു സ്ത്രീ കർണ്ണ കുജ നാസികങ്ങൾ ഛേദിക്കപ്പെട്ട് രക്തത്തോടുകൂടി വരുന്നു… ഇവൾ ആര്…. ഞാൻ സ്വർഗ്ഗത്തിലേക്ക് അയച്ച നക്രതുൺടി ആകുന്നു…. ആകട്ടെ ഇവളെ ഇപ്രകാരം ചെയ്തത് ആരെന്ന് അറിയുക തന്നെ…. അല്ലയോ നക്രതുന്ടി നിന്നെ ഇപ്രകാരം ചെയ്തതാര്… ഇന്ദ്രപുത്രനായ ജയന്തൻ ഇപ്രകാരം ചെയ്തുവോ…. ആകട്ടെ അവന്റെ കഴുത്തറുത്ത് രക്തം നിനക്ക് ഞാൻ നൽകിയേക്കാം സമാധാനമായി പോയാലും…. പിന്നീട് യുദ്ധത്തിന് ഒരുങ്ങുന്നു…. ദൂതനോട് തേര് കൊണ്ട് വരാനും സൈന്യങ്ങളോട് ആയുധങ്ങൾ കൊണ്ടുവരാനും ആജ്ഞാപിക്കുന്നു…. അംമ്പ് വില്ല്, വാള് പരിച, തൃശ്ശൂലം,കുന്തം എന്നിവ രഥത്തിൽ കയറ്റി ഇന്ദ്രനോട് യുദ്ധത്തിനായി സ്വർഗ്ഗത്തിലേക്ക് പുറപ്പെടുന്നു…. സ്വർഗ്ഗത്തിലെത്തി ഇന്ദ്രനെ യുദ്ധത്തിന് വിളിക്കുന്നു… ഇന്ദ്രൻ യുദ്ധത്തിന് തയ്യാറായി വരുമ്പോൾ ഇന്ദ്രന്റെ ശരീരമാസകലമുള്ള കണ്ണുകൾ കണ്ടു അത് ലഭിച്ച കഥ നരകാസുരൻ പറയുന്നു….. ഇന്ദ്രൻ പണ്ട് ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യയെ കണ്ടു ഭ്രമിച്ച് ഒരു കോഴിയുടെ രൂപം ധരിച്ച് ചെന്ന് അ സമയത്ത് കൂവി ഗൗതമര്‍ഷിയെ ഉപായത്തിൽ സ്നാനത്തിനായി അയയ്ക്കുകയും ആ സമയം ഗൗതമന്റെ വേഷത്തിൽ ആശ്രമത്തിലെത്തി അഹല്യയെ പ്രാപിക്കുകയും ചെയ്യുന്നു… ഇതു മനസ്സിലാക്കിയ മുനി വന്ന് ഇന്ദ്രനെ ശരീരമാസകലം ലിംഗങ്ങളായി വരട്ടെ എന്ന് ശപിക്കുകയും ദേവൻമാരോടൊത്ത് ചെന്ന് സങ്കടം പറഞ്ഞു അവയെല്ലാം കണ്ണുകളായി ഭവിക്കട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു ഇത്രയും ഇന്ദ്രനെ കളിയാക്കിയപ്പോൾ ഇന്ദ്രൻ യുദ്ധത്തിന് തയ്യാറാവുകയും യുദ്ധത്തിൽ ഇന്ദ്രൻ തോറ്റോടുകയും ചെയ്യുന്നു….പിന്നീട് സ്വർഗ്ഗത്തിലെ നാൽകൊമ്പനാന വെളുത്ത ഐരാവതത്തെ കാണുകയും അതിന്റെ കൊമ്പു പിടിച്ച് തൂക്കിഎറിയു കയും ചെയ്യുന്നു പിന്നെ വിശേഷപ്പെട്ട അതിഥിയുടെ കുണ്ഡലങ്ങൾ ചെവി അറുത്തു തന്നെ അവഹരിക്കുകയും സ്വർഗ്ഗത്തിലെ ഐശ്വര്യങ്ങളായ വെൺകൊറ്റകുട,വെഞ്ചാമരം,കല്പവൃക്ഷം,കാമധേനു എന്നിവയും അപഹരിച്ച് തിരിച്ച് തന്റെ കൊട്ടാരത്തിലേക്ക് പുറപ്പെടുന്നതോടെ കഥ അവസാനിക്കുന്നു